വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി

വാകയാട്ട് ദൈവത്തെ കണ്ട്, കൊട്ടിയൂരിൽ പ്രക്കൂഴം നടത്തി, വൈശാഖ ഉത്സവ ഒരുക്കം തുടങ്ങി
May 2, 2026 06:55 PM | By PointViews Editor

കൊട്ടിയൂർ വൈശാഖ പെരുമയുടെ ഉത്സവ കാലത്തിന് മുന്നോടിയായി പ്രക്കുഴം ദിന ചടങ്ങുകൾ മെയ് 2 ശനിയാഴ്‌ച രാവിലെ ആരംഭിച്ചു. ഇരിട്ടിക്ക് സമീപം കാക്കയങ്ങാട് പാല പുല്ലാഞ്ഞിയോട് നരഹരിപ്പറമ്പ് നരസിംഹമൂർത്തി ക്ഷേത്രത്തിൽ നിന്നുള്ള അവിൽ എഴുന്നള്ളത്ത് എത്തിച്ചേർന്നതോടെയാണ് പ്രക്കുഴം ചടങ്ങുകൾ തുടങ്ങിയത്. ഇക്കരെ കൊട്ടിയൂർ ക്ഷേത്ര നടയിൽ ആയില്യാർ കാവിന് മുൻപിൽ ഒറ്റപ്പിലാൻ, കാടൻ, പുറങ്കലയൻ, കൊല്ലൻ, ആശാരി എന്നീ സ്‌ഥാനികർ ചേർന്ന് തണ്ണീർകുടി ചടങ്ങും നടത്തി. മാലൂർ പടി ക്ഷേത്രത്തിൽ നിന്ന് നെയ്യും കൊട്ടിയൂരിലേക്ക് എഴുന്നള്ളിച്ചു കൊണ്ടു വന്നു. ഇക്കരെ കൊട്ടിയൂരിലെ കുത്തോടിൽ വച്ച് സമുദായിയുടെ സാന്നിധ്യത്തിൽ ആണ് അവിൽ അളവ് നടത്തിയത് ഉച്ച കഴിഞ്ഞ് ഇക്കരെ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ വച്ച് ആചാരപ്രകാരം നെല്ലളവും നടത്തി. ഇക്കരെ ക്ഷേത്രത്തിന്റെ കിഴക്കായുള്ള ആയില്യാർ കാവിൽ വച്ച് രാത്രിയിൽ ജന്മശാന്തി പടിഞ്ഞീറ്റ സ്‌ഥാനികൻ്റെ കാർമികത്വത്തിൽ പ്രത്യേക പൂജകൾ നടത്തുകയും അപ്പട നിവേദിക്കുകയും ചെയ്യും. ഈ നിവേദ്യം കഴിച്ചാൽ അടുത്ത വർഷത്തെ ഉത്സവ കാലത്തും എത്തുന്നവർക്ക് മധുരമായും അടുത്ത വർഷത്തെ വൈശാഖ ഉത്സവത്തിന് മുൻപായി മരിക്കുന്നവർക്ക് കയ്‌പായും അനുഭവപ്പെടും എന്നാണ് വിശ്വാസം. കൊട്ടിയൂരിൽ വർഷത്തിൽ രണ്ട് ദിവസം മാത്രമാണ് അപ്പട നിവേദ്യമുള്ളത്. പ്രക്കുഴം നാളിലെ നിവേദ്യം കഴിഞ്ഞാൽ നീരെഴുന്നള്ളത്ത് നാളിലാണ് അടുത്ത അപ്പട നിവേദ്യം ഇന്ന് മുതൽ പാരമ്പര്യ വ്രതനിഷ്‌ഠകൾക്ക് തുടക്കമാകും. വൈശാഖ ഉത്സവത്തിലെ ചിട്ടകളും അളവുകളും ചടങ്ങുകളും കർമങ്ങളും നിശ്ചയിക്കുന്ന ദിനമാണ് പ്രക്കുഴം.

Seeing the god Vakayattu, a grand celebration was held in Kottiyur and preparations for the Vaishakh festival began.

Related Stories
നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

May 23, 2026 09:10 AM

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ കയറി

നീരെഴുന്നള്ളത്തിനൊരുങ്ങി കൊട്ടിയൂർ, കലശം കുളിച്ച് വ്രതക്കാർ മഠത്തിൽ...

Read More >>
കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

May 23, 2026 07:24 AM

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ

കുടിയേറ്റം സഭയെയും സമൂഹത്തെയും ആഴത്തിൽ സ്വാധീനിച്ചുവെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ...

Read More >>
റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

May 19, 2026 04:25 PM

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത് കോൺഗ്രസ്

റിനി ആൻ ജോർജ്ജ് ആര്? സതീശനെതിരെ സംശയത്തിൻ്റെ അമ്പുകളുമായി യൂത്ത്...

Read More >>
ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

May 19, 2026 01:18 PM

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ ലഡാക്കിലേക്ക്

ലഹരി വിരുദ്ധ സന്ദേശവുമായി കണ്ണൂരിലെ 2 പൊലീസുകാർ ബൈക്കിൽ...

Read More >>
വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

May 17, 2026 10:36 AM

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക് പ്രവേശിച്ചു

വേറേ വയ്പ് തുടങ്ങി. വൈശാഖ ഉത്സവത്തിലെ നെയ്യമൃത് വ്രതക്കാർ കഠിന അനുഷ്ഠാനങ്ങളിലേക്ക്...

Read More >>
ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

May 17, 2026 07:26 AM

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അനുമോദനം

ജില്ലാ ടീമിലെ അംഗങ്ങൾ എല്ലാം ഒരേ സ്കൂളിൽ നിന്ന്. സംസ്ഥാന മിനി ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക്...

Read More >>
Top Stories